കൃഷി കാഴ്ചകൾ
BARABA
ബറാബ :- ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴവർഗ്ഗച്ചെടിയാണ് ബറാബ, ഇംഗ്ലീഷിൽ Lemon drop mangosteen എന്നാണ്.ശാസ്ത്രീയ നാമം Garcinia intermedia ; ഇത് Clusiaceae കുടുംബത്തിൽപ്പെടുന്നു. ആറടി ഉയരത്തിൽ ഭൂമിയ്ക്ക് ലംബമായി ശാഖകൾ നിർമ്മിച്ച് വളരുന്ന ഈ ചെറുസസ്യം പച്ചനിറത്തിൽ ഇടതൂർന്ന ഇലകളെ വഹിക്കുന്നു. നാലാം വർഷം മുതൽ കായ്ഫലം നൽകുന്ന ഇവ വീട്ടുവളപ്പുകൾക്ക് ഏറെ യോജിച്ച പഴവർഗ്ഗസസ്യമാണ്.ബറാബ നല്ലൊരു അലങ്കാര ചെടി കൂടിയാണ്. പൂക്കൾ നവംബർ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടിൽത്തന്നെ രൂപപ്പെടുന്ന മൂന്നുകായകൾക്കോരോന്നിനും നെല്ലിയ്ക്കാ വലിപ്പമുണ്ട്. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്. പുറംതൊലി നീക്കുമ്പോൾ കാണുന്ന മാംസളമായ പൾപ്പ് നിരവധി പോഷകാംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. ജാം , ജെല്ലി എന്നിവ ഉണ്ടാക്കുന്നതിനും ഇത് ഉപയോഗിക്കുന്നു .പഴങ്ങൾക്കുള്ളിലെ ചെറിയവിത്തുകൾ ശേഖരിച്ച് മണൽ നിറച്ച സഞ്ചികളിൽ പാകി മുളപ്പിച്ചാൽ മഴക്കാലാരംഭത്തോടെ തോട്ടത്തിൽ പറിച്ചുനട്ട് നാലുവർഷങ്ങൾക്കുള്ളിൽ വിളവെടുക്കാം.കൂടാതെ ഗ്രാഫ്റ്റിംങ്ങ് വഴിയും പുതിയ തൈകൾ ഉത്പാദിപ്പിച്ചെടുക്കാം. ധാരാളം വെയിലും അർദ്ധ തണലിലും ഈ ചെടി വളർന്ന് വിളവ് നൽകുന്നു.
പയർ കൃഷി
കൂടുതൽ കൃഷി കാഴ്ചകൾ..
Visit Us
Aneesh N Raj
Dwaraka
Komalam
Vadamon Po
Anchal
Kollam – 691306
Open Hours
M-F: 11am – 7pm
Sat: 10am – 7pm
Sun: 10am – 5pm