RAS & AQUAPONICS

 

കേരള സർക്കാർ ഫിഷറീസ് വകുപ്പിന്റെ അംഗീകാരത്തോടെ നടപ്പിലാക്കുന്ന  RAS (Recirculation aquaculture systems) & അക്വാപോണിക്സ് പ്രൊജക്റ്റ് ആണ് ഇവിടെമത്സ്യകൃഷി ചെയ്യുന്നത് , 1 സെന്റ്‌ പടുത കുളത്തിൽ 65000 ലിറ്റർ ജലത്തിൽ 4000 GIFT ( Genetically Improved Farmed Tilapia ) തിലാപിയ ആണ് കൃഷിചെയ്യുന്നത്, മട്ടുപ്പാവിലെ മിനി പോളിഹൗസിലാണ് വെർട്ടിക്കൽ അക്വാപോണിക്സ്  യൂണിറ്റ്പ്രവർത്തിക്കുന്നത് 350 നെറ്റ് പോർട്ടിലായി പുതിന കൃഷി ചെയ്തിരിക്കുന്നത് 100 % ഓർഗാനിക് ആണ് , കഴിഞ്ഞ സീസണിൽ 350 നെറ്റ് പോർട്ടിൽ സെലറി , ലെറ്റൂസ് , മല്ലിപുതിന , പാലക്ക് , കെയിൽ , ഒറിഗാനോ , തൈമ് , ബോക്ചോയി , സ്വിസ്സ് ചാഡ് , പാഴ്സലി എന്നിവ ഇന്നോവേഷൻ ആയി

VERTICAL AQUAPONICS

പോളിഹൗസിൽ )

1. തിരി നന ( wick irrigation )
2. ഹൈഡ്രോപോണിക്സ്
3. അക്വാപോണിക്സ് ( മത്സ്യവും , പച്ചക്കറിയും

തിരി നന

ജലം ഒട്ടും തന്നെ പാഴാക്കെതെയും ടെറസ്സ് നനയാതെയും വിജയകരമായി പച്ചക്കറി കൃഷി നടത്താൻ സഹായിക്കുന്നൊരു ജലസേചന രീതിയാണ് തിരി നന സംവിധാനം. ചെടികൾക്ക് ദിവസ്സേനെയുള്ള വെള്ളമൊഴിക്കൽ ഒഴിവാക്കുന്നതോടൊപ്പം വെള്ളത്തോടൊപ്പം വളങ്ങളും കലക്കി ഒഴിച്ചു കൊടുക്കുകയും ചെയ്യാമെന്ന സൗകര്യവുമുണ്ട്.

ഹൈഡ്രോപോണിക്സ്

മണ്ണില്ലാതെ ആവശ്യമായ പോഷകങ്ങളടങ്ങിയ ലായനിയിൽ സസ്യങ്ങളെ വളർത്തിയെടുക്കുന്ന രീതിയെ ഹൈഡ്രോപോണിക്സ് (Hydroponics) എന്നു പറയുന്നു[1]. പോഷകലായനിയിലാണ്‌ വളരുന്നതെങ്കിലും സസ്യങ്ങളെ ഈ ലായനിയിൽ ഉറപ്പിക്കുന്നതിനായി കല്ലുകൾ, തെർമോകോൾ , ക്ലേ ബാൾ എന്നിവ ഉപയോഗിക്കുന്നുണ്ട്.പോഷകങ്ങളെ വെള്ളത്തിൽ നിന്ന്,’അയോണ്കളുടെ രൂപത്തിൽ ആഗികരണം ചെയ്തു വളരാൻ ചെടികൾക്ക് ആകുമെന്ന കണ്ടെത്തലാണ് ഹൈഡ്രോപോണിക്സ് എന്ന കൃഷി രീതിക്ക് വഴി തുറന്നത്.
മണ്ണിൽ നിന്നുണ്ടാകുന്ന രോഗങ്ങളും കീടബാധയും ഈ കൃഷിരീതിയിൽ ഒരു പരിധിവരെ ഒഴിവാക്കാനാകും. മാത്രമല്ല, മണ്ണിൽ നടുമ്പോഴത്തെതു പോലെ നിശ്ചിത അകലം വേണമെന്നില്ല. വളരെ അടുത്ത് തന്നെ ചെടികൾ വയ്ക്കാം. അതിനാൽ കുറഞ്ഞ സ്ഥലത്ത് നിന്നും തന്നെ വലിയ വിളവുണ്ടാകാം. ഈ പ്രതേകതകൾ കാരണം പരമ്പരാഗത രീതിയിലല്ലാതെ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഹൈഡ്രോപോണിക്സ് ആശ്രയമാകുന്നു. കൃഷിക്ക്‌ ഉപയഗിക്കുന്ന വെള്ളം ആവർത്തിച്ചു ഉപയോഗിക്കാം എന്നതിനാൽ ,സാധാരണ കൃഷി രീതിയെക്കാൾ കുറച്ചു വെള്ളമെ വേണ്ടു.

അക്വാപോണിക്സ്
വിഷരഹിത പച്ചക്കറിയും മത്സ്യവും – അതാണ് അക്വാപോണിക്സ് കൃഷിയുടെ ലക്ഷ്യം. മേല്‍പറഞ്ഞ കൃഷിരീതിയിലൂടെ ഒരു വീട്ടിലേക്ക് ആവശ്യമായ വിഷരഹിത മത്സ്യവും പച്ചക്കറിയും നമുക്ക് ഉല്‍പാദിപ്പിച്ചെടുക്കാൻ കഴിയും. ഇതിന് അധ്വാനം കുറച്ചു മതിയെങ്കിലും കൂടിയ ശ്രദ്ധ വേണം. രാവിലെയും വൈകുന്നേരവും അര മണിക്കൂർ വീതം ഇതിനായി മാറ്റിവയ്ക്കാൻ കഴിഞ്ഞാൽ നിങ്ങൾക്ക് കൗതുകകരമായ ഈ കൃഷിരീതിയിൽ പൂര്‍ണമായി വിജയിക്കാം.

മട്ടുപ്പാവിലെ ഹൈ ടെക് കൃഷി ( മിനി പോളിഹൗസിൽ ) എന്ന ഇ പദ്ധതിയിൽ ഞങ്ങൾ ഒരുക്കുന്ന കൃഷി രീതികൾ / പച്ചക്കറികൾ
1. മട്ടുപ്പാവിലെ മിനി പോളിഹൗസ്
2. ഹൈഡ്രോപ്പണിക്സ് leafy വെജിറ്റബിൾ കൃഷി ( സെലറി , ലെറ്റൂസ് , പാലക്ക് , സ്വിസ്സ് ചാഡ് , തക്കാളി etc…)
3. അക്വാപോണിക്സ് ( 25 മൽസ്യം , ടാങ്ക് , മോട്ടോർ , പുതിന കൃഷി ( mint )
4. Wick irrigation ( തിരി നന ) വഴി ചട്ടിയിൽ തക്കാളി , വെണ്ട , വഴുതന , മല്ലി , മുളക് , പാലക്ക് , ചീര , റെഡ് അഗത്തി , കറിവേപ്പ് ( any five items )
5. Extra : – റെഡ് ലേഡി പപ്പായ , bush pepper ( 2 type ) thyme, origano, spring ഒനിയൻ

ഇ പദ്ധതിയെക്കുറിച്ചുള്ള മറ്റു കാര്യങ്ങൾ അറിയാൻ 9400585947,9496209877 എന്ന നമ്പറിൽ വിളിക്കുക

My sister concern Q3 innovation trivandrum : In my technically-built mini polyhouse, fish farming through aquaponics, leafy vegetable through hydroponics, vegetable farming through wick irrigation, bush pepper ,thym , origano and red lady papaya * etc…

Visit Us

Aneesh N Raj

Dwaraka

Komalam

Vadamon Po

Anchal

Kollam – 691306

Contact us

Mob: 09496209877

Watsapp : 09496209877

[email protected]

Open Hours

M-F: 11am – 7pm

Sat: 10am – 7pm

Sun: 10am – 5pm